Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Anthem

ത​മി​ഴ്നാ​ട് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വീ​ണ്ടും ത​മി​ഴ് ഗാ​ന വി​വാ​ദം; വി​ജ​യ് സ​ർ​ക്കാ​രി​നെ​തി​രെ സ​ഖ്യ​ക​ക്ഷി​ക​ളും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്ത്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ഖ്യ​സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ ച​ട​ങ്ങി​ലും സം​സ്ഥാ​ന ഗാ​ന​മാ​യ 'ത​മി​ഴ് താ​യ് വാ​ഴ്ത്ത്' അ​വ​സാ​ന​മാ​യി ആ​ല​പി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ൻ രാ​ഷ്‌ട്രീയ വി​വാ​ദം. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന ഗാ​ന​ത്തി​ന്‍റെ ക്ര​മ​ത്തെ​ച്ചൊ​ല്ലി ത​മി​ഴ​ക​ത്ത് ക​ടു​ത്ത അ​മ​ർ​ഷം ഉ​യ​രു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 23 എം​എ​ൽ​എ​മാ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. ഇ​തി​ൽ ആ​ദ്യ​മാ​യി ര​ണ്ട് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​മാ​രാ​യി ചു​മ​ത​ല​യേ​റ്റു. എ​ന്നാ​ൽ, ച​ട​ങ്ങി​ൽ ദേ​ശീ​യ ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' ആ​ദ്യ​വും ദേ​ശീ​യ​ഗാ​ന​മാ​യ 'ജ​ന​ഗ​ണ​മ​ന' ര​ണ്ടാ​മ​തും ആലപിച്ചു. അ​തി​നു​ശേ​ഷ​മാ​ണ് ത​മി​ഴ് പ്രാ​ർഥ​നാ ഗാ​നം ആ​ല​പി​ച്ച​ത്. ഇ​ത് ത​മി​ഴ് വി​കാ​ര​ത്തെ​യും നി​ല​വി​ലെ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ​യും ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ഖ്യ​ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ഉ​ൾ​പ്പെ​ടെ പു​തി​യ സ​ർ​ക്കാ​രി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു.

ച​ട​ങ്ങി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല രാ​ജ്ഭ​വ​നാണെ​ന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന് ഇ​തി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വ് ന​ഞ്ചി​ൽ സ​മ്പ​ത്ത് പ്ര​തി​ക​രി​ച്ച​ത്. വ​ന്ദേ​മാ​ത​ര​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മാ​ണ് ഗ​വ​ർ​ണ​ർ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഈ ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ഴും ഇ​തേ വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. അന്നു ത​മി​ഴ് ഗാ​നം ഇ​നി മു​ത​ൽ ആ​ദ്യ​മേ പാ​ടൂ എ​ന്ന് ടി​വി​കെ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്. വാ​ക്ക് പാ​ലി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​രിനു ക​ഴി​ഞ്ഞി​ല്ലെന്നു കോ​ൺ​ഗ്ര​സ് എം​പി ജ്യോ​തി​മ​ണി വി​മ​ർ​ശി​ച്ചു. ഗ​വ​ർ​ണ​റി​ലൂ​ടെ ബി​ജെ​പി രാഷ്‌ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

ത​മി​ഴ് ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പു​തി​യ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെന്നു പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ഡി​എം​കെ ആ​രോ​പി​ച്ചു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​മാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണം. എ​ന്നാ​ൽ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ൽ വ​ന്ദേ​മാ​ത​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എം​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​കോ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ശ​ക്ത​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up